Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Connections

Kollam

ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ മൂ​ന്നു ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്‌ഷനു​ക​ള്‍ ന​ല്‍​കി: ജി​ല്ലാ ക​ളക്‌ടർ

കൊ​ല്ലം: ജി​ല്ല​യി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ 307002 കു​ടി​വെ​ള്ള ക​ണ​ക്‌ഷനു​ക​ള്‍ ന​ല്‍​കി​യെ​ന്ന് ജി​ല്ലാ ക​ളക്‌ടർ ആ​നി ജൂ​ല തോ​മ​സ്. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​വി​ത​ര​ണ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജ​ല​ശു​ചി​ത്വ​സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​വെ നി​ര്‍​ദേ​ശി​ച്ചു. പ​വി​ത്രേ​ശ്വ​രം മാ​റ​നാ​ട് ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണ​ത്തി​നു​ള്ള നി​യ​മ​ത​ട​സം നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​രീ​പ്ര പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ​ണ്‍​കാ​വ്-​എ​ഴു​കോ​ണ്‍ റോ​ഡി​ല്‍ പൈ​പ്പ് ‌ലൈൻ സ്ഥാ​പി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത്, ജ​ല അ​ഥോ​റി​റ്റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​കോ​പ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട​തു​ണ്ട്.

ക​രീ​പ്ര സെ​നി​ത്ത് മു​ക്ക് ജ​ല​സം​ഭ​ര​ണി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത​ിനും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ​വ്വാ​ക്കാ​വ് ആ​ന​യ​ടി റോ​ഡി​ല്‍ ജ​ല​വാ​ഹ​ക​കു​ഴ​ലു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. വെ​ളി​യത്ത് ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ മു​ട്ട​റ മ​രു​തി​മ​ല​യ്ക്ക് സ​മീ​പം ബൂ​സ്റ്റ​ര്‍ പ​മ്പ് ഏ​ര്‍​പ്പെ​ടു​ത്തും. ജ​ല​അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സു​നി​ല്‍​കു​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up